അടിയന്തരാവസ്ഥക്ക് ശേഷമുള്ള ഏറ്റവും വലിയ അധപതനമാണിത്; സര്‍ക്കാറിനെ വിമര്‍ശിച്ച് ശ്രീധരന്‍ പിള്ള

Posted on: November 5, 2018 10:52 am | Last updated: November 5, 2018 at 1:23 pm
SHARE

പത്തനംതിട്ട: ശബരിമലയില്‍ ഇന്ന വൈകീട്ട് നട തുറക്കാനിരിക്കേ സര്‍ക്കാറിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള. ശബരിമലക്ക് പോകാന്‍ എകെജി സെന്ററില്‍ പോയി കെഎസ്ആര്‍ടിസി ബസ് ചോദിച്ചു വാങ്ങേണ്ട ഗതികേടിലാണ് തീര്‍ത്ഥാടകരെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. അടിയന്തരാവസ്ഥക്ക് ശേഷമുള്ള ഏറ്റവും വലിയ അധപതനമാണ് ഇതെന്നും അദ്ദേഹം വിമര്‍ശിച്ചു.

പൗരാവകാശത്തിന് മേലുള്ള കടന്ന് കയറ്റമാണിത്. പോലീസിനെ എല്ലാം ഏല്‍പ്പിച്ച് താക്കോല്‍ കൊടുത്തിരിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതിനെല്ലാമെതിരെ സമാധാനപരമായി ജീവന്മരണ പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here