ബിനോയ് വിശ്വം എംപി യുഎഇ ഇന്ത്യന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി

Posted on: November 5, 2018 10:33 am | Last updated: November 5, 2018 at 10:33 am

അബുദാബി: രാജ്യസഭ എം പിയും മുന്‍മന്ത്രിയുമായ ബിനോയ് വിശ്വം യു എ ഇ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിംഗ് സൂരിയുമായി കൂടിക്കാഴ്ച നടത്തി. അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലായിരുന്നു കൂടിക്കാഴ്ച. ഭൂരിപക്ഷം വരുന്ന മലയാളികളെ പ്രതിനിധികരിച്ചു ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ കൂടുതല്‍ മലയാളി ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് എം പി സ്ഥാനപതിയോട് ആവശ്യപ്പെട്ടു.

അമിത നിരക്ക് ഈടാക്കുന്ന എയര്‍ ഇന്ത്യയുടെ നടപടിക്കെതിരെ വ്യോമയാന മന്ത്രാലയത്തിലും വിദേശകാര്യ മന്ത്രാലയത്തിലും ശക്തമായ പ്രതിഷേധം അറിയിക്കണമെന്നും യു എ ഇ യില്‍ നിന്നും മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് സൗജന്യ വിമാന ടിക്കറ്റ് അനുവദിക്കണമെന്നും എം പി സ്ഥാനപതിയോട് അഭ്യര്‍ത്ഥിച്ചു.