സംസ്ഥാനത്ത് തുലാവര്‍ഷം ശക്തമായി; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Posted on: November 3, 2018 9:51 pm | Last updated: November 4, 2018 at 10:28 am

തിരുവനന്തപുരം: കേരളത്തില്‍ തുലാവര്‍ഷം ശക്തിപ്രാപിച്ചു. ഈ മാസം ഏഴ് വരെ സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്നാണ് കലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തുലാമഴ ശക്തമായതോടെ ഈ മാസം ഏഴിന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആറ് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഡിസംബര്‍ പകുതി വരെ തുലാമഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

തെക്കന്‍ ബംഗാള്‍ ഉള്‍കടലിന്റെ മധ്യഭാഗത്ത് ഈ മാസം ആറ് മുതല്‍ ന്യൂനമര്‍ദത്തിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതിനാല്‍ മത്സ്യത്തൊഴിലാളികള്‍ തെക്കന്‍ ബംഗാള്‍ ഉള്‍കടലിന്റെ മധ്യഭാഗത്ത് ആറാം തീയതിമുതല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.