ശബരിമല വിധി: കോടതിയലക്ഷ്യ ഹരജികള്‍ പരിഗണിക്കുന്നതില്‍നിന്നും എ ജി പിന്‍മാറി

Posted on: November 3, 2018 11:32 am | Last updated: November 3, 2018 at 3:43 pm

ന്യൂഡല്‍ഹി: ശബരിമല കോടതിയലക്ഷ്യ അപേക്ഷയില്‍ തീരുമാനം എടുക്കുന്നതില്‍നിന്നും അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ പിന്‍മാറി. ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, തന്ത്രി കണ്ഠര് രാജീവര് തുടങ്ങിയവര്‍ക്കെതിരെയുള്ള കോടതിയലക്ഷ്യ ഹരജിയിലാണിത്.

ഇത് സംബന്ധിച്ച ഹരജികള്‍ സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്തക്ക് വേണുഗോപാല്‍ കൈമാറിയെന്നാണ് വിവരം. വിധി നടപ്പാക്കുന്നത് തടഞ്ഞവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുള്ളത്. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ കെകെ വേണുഗോപാല്‍ നിലപാടെടുത്തിരുന്നു.