ശബരിമലയോട് വനംവകുപ്പിന് ശത്രുതാ മനോഭാവമെന്ന് ദേവസ്വം പ്രസിഡന്റ്

Posted on: November 3, 2018 11:20 am | Last updated: November 3, 2018 at 1:08 pm

പത്തനംതിട്ട: ശബരിമലയോട് വനംവകുപ്പിന്റേത് ശത്രുതാപരമായ നിലപാടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. അത്യാവശ്യ സൗകര്യങ്ങളൊരുക്കുന്നതില്‍ പോലും വനംവകുപ്പ് ഇടപെടുന്നുവെന്നും പത്മകുമാര്‍ ആരോപിച്ചു.

അനധിക്യത നിര്‍മാണത്തിന് ബോര്‍ഡ് ഒരുക്കമല്ല. മണ്ഡലകാലത്തിന് മുന്നോടിയായി നിലക്കലില്‍ 10,000 പേര്‍ക്ക് വിരിവെക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഇനിയൊരു 10000 പേര്‍ക്ക് കൂടി വിരിവെക്കാനുള്ള സൗകര്യമൊരുക്കാനാണ് ശ്രമിക്കുന്നത്. ചെങ്ങന്നൂരിനെ ശബരിമല തീര്‍ഥാടനത്തിലെ ബേസ് ക്യാമ്പാക്കി മാറ്റും. മറ്റ് 20 ഇടത്താവളങ്ങള്‍ക്കൂടി വികസിപ്പിക്കുമെന്നും പത്മകുമാര്‍ പറഞ്ഞു.