തിരുവനന്തപുരത്ത് ശക്തമായ മഴ; ഡാമുകളുടെ ഷട്ടറുയര്‍ത്തി

Posted on: November 3, 2018 10:32 am | Last updated: November 3, 2018 at 10:32 am

തിരുവനന്തപുരം : തലസ്ഥാന ജില്ലയില്‍ കനത്തമഴ. ഇതേത്തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ ഒരടി വീതമാണ് ഉയര്‍ത്തി.അഗസ്ത്യാര്‍കൂടം വനമേഖലയില്‍ ശക്തമായ മഴ പെയ്തതോടെയാണ് ഡാമിലെ ജലനിരപ്പ് 83.4 അടി കടന്നത്. നെയ്യാറിന്റെ ഇരുകരകളിലുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി് ജലസേചന വകുപ്പ് അറിയിച്ചു.

പേപ്പാറ ഡാമിലെ ഒരു ഷട്ടറും എട്ടു മണിയോടെ ഉയര്‍ത്തി.തിരുവനന്തപുരത്തിന് പുറമെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ശനിയാഴ്ച ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചുണ്ട്‌