മഹാരാഷ്ട്രയില്‍ 13പേരെ കൊന്ന കടുവയെ വെടിവെച്ച് കൊന്നു

Posted on: November 3, 2018 10:05 am | Last updated: November 3, 2018 at 11:20 am

മുംബൈ: മഹാരാഷ്ട്രയില്‍ 13 പേരെ ആക്രമിച്ച് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കടുവയെ വെടിവെച്ച് കൊന്നു. വെള്ളിയാഴ്ച രാത്രിയാണ് യവത്മാല്‍ മേഖലയില്‍വെച്ച് കടുവയെ കൊന്നത്. ആവണി എന്ന ഈ കടുവയെ വെടിവെച്ച് കൊല്ലാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ടി-1 എന്നാണ് ഔദ്യോഗികമായി ഈ പെണ്‍ കടുവ അറിയപ്പെട്ടിരുന്നത്.

കഴിഞ്ഞ വര്‍ഷം അഞ്ച് പേരാണ് കടുവയുടെ ആക്രമണ്ത്തില്‍ കൊല്ലപ്പെട്ടത്. 2016 മുതലുണ്ടായ കടുവാ ആക്രമണങ്ങളില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതും ടി-1 എന്ന കടുവയുടെ ആക്രമണത്തിലാണെന്നാണ് കരുതുന്നത്. ആക്രമണം രൂക്ഷമായതിനെത്തുടര്‍ന്ന് കടുവയെ പിടികൂടാന്‍ ശ്രമം തുടങ്ങി. കടുവയെ കൊല്ലരുതെന്നും ജീവനോടെ പിടികൂടണമെന്നും ആവശ്യപ്പെട്ട് 9000 പേരോളം ഒപ്പിട്ട ഹരജി സമര്‍പ്പിക്കപ്പെട്ടു. എന്നാല്‍ ഈ ആവശ്യം നിരാകരിച്ച സുപ്രീം കോടതി കടുവയെ കണ്ടാലുടന്‍ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിടുകയായിരുന്നു.