മത നിരപേക്ഷത ആപത്തായി കാണുന്നവര്‍ അത് തകര്‍ക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി

Posted on: November 3, 2018 9:45 am | Last updated: November 3, 2018 at 3:17 pm
SHARE

കണ്ണൂര്‍: കേരളത്തിന്റെ മത നിരപേക്ഷത ആപത്തായി കാണുന്നവര്‍ അത് തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത നിരപേക്ഷത തകര്‍ക്കുന്നത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ പോലീസ് പാസിങ് ഔട്ട് പരേഡ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മത നിരപേക്ഷത ഭരണഘടനയുടെ ഭാഗമാക്കിയ രാജ്യമാണ് നമ്മുടേത്. ഇതുകൊണ്ട് ഭരണഘടനയെ അംഗീകരിക്കാത്തവരുണ്ട്. അവര്‍ ഒളിഞ്ഞും തെളിഞ്ഞും മത നിരപേക്ഷതയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. മത നിരപേക്ഷമായി ചിന്തിക്കുന്നവരാണ് ഭൂരിഭാഗവും .എന്നാലും ഭിന്നിപ്പിന് ശ്രമം നടക്കുന്നുണ്ട്. അത് നാടിനാപത്താണ്. ഇതിനെതിരെ നടപടി വേണം. ഈ ഉത്തരവാദിത്വം ആരേക്കാളും പോലീസിനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷതയോട് അസഹിഷ്ണുതയുള്ളവരാണ് പോലീസിനെതിരെ ഒറ്റപ്പെട്ട ആക്രമണത്തിന് മുതിരുന്നത്. പോലീസിനെ മതത്തിന്റേയും ജാതിയുടേയും പേരില്‍ വേര്‍തിരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അത് പോലീസിനെ നിര്‍വീര്യമാക്കാനാണ്. എന്നാല്‍ പോലീസിന്റെ മതവും ജാതിയും പോലീസ് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here