പാക് താലിബാന്‍ നേതാവ് മൗലാനാ സമീഉല്‍ ഹഖ് കൊല്ലപ്പെട്ടു

Posted on: November 2, 2018 9:05 pm | Last updated: November 2, 2018 at 9:05 pm

ന്യൂഡല്‍ഹി: പാക് താലിബാന്‍ നേതാവ് മൗലാനാ സമീഉല്‍ ഹഖ് അജ്ഞാത സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. റാവല്‍ പിണ്ടിയിലെ വസതിക്ക് നേരെ തോക്കുധാരികളായ ഒരു സംഘം നടത്തിയ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക് താലിബാന്റെ തലതൊട്ടപ്പനായാണ് 82കാരനായ മൗലാനാ സമീഉല്‍ ഹഖ് അറിയപ്പെടുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഗ്രൂപ്പിനും ശക്തിപകര്‍ന്നിരുന്നത് ഇയാളായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ തഹ് രീകെ ഇന്‍സാഫ് പാര്‍ട്ടിക്ക് ഇയാള്‍ പിന്തുണ നല്‍കിയിരുന്നു. ഇയാള്‍ സ്ഥാപിച്ച ദാറുല്‍ ഉലൂം ഹഖാനിയ്യ യൂനിവേഴ്‌സിറ്റി താലിബാന്‍ തീവ്രവാദികളുടെ പരിശീലന കേന്ദ്രമായാണ് അറിയപ്പെട്ടിരുന്നത്.