ബോഫോഴ്‌സ്: സിബിഐ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി

Posted on: November 2, 2018 3:24 pm | Last updated: November 2, 2018 at 6:53 pm

ന്യൂഡല്‍ഹി: ബോഫോഴ്‌സ് കേസില്‍ ഹിന്ദുജ സഹോദരങ്ങളടക്കം എല്ലാ കുറ്റാരോപിതരേയും വിട്ടയച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ നല്‍കി ഹരജി സുപ്രീം കോടതി തള്ളി. അപ്പീല്‍ നല്‍കുന്നതിന് 12 വര്‍ഷം വൈകിയത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാന്‍ സിബിഐക്കായില്ലെന്ന ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ഹരജി തള്ളിക്കൊണ്ട് ചൂണ്ടിക്കാട്ടി.

2005ലാണ് ഡല്‍ഹി ഹൈക്കോടതി വിധിയുണ്ടായത്. ഇതില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള സമയപരിധി 90 ദിവസമാണ്. ഇതിന് ശേഷം അപ്പീല്‍ നല്‍കാന്‍ ഇത്ര വര്‍ഷങ്ങളന്തുകൊണ്ടെന്ന് വിശദീകരി്ക്കാന്‍ ഹരജിക്കാരന് ആയില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. 2018 ഫിബ്രവരിയിലാണ് സിബിഐ അപ്പീല്‍ നല്‍കിയത്.