യുവ അധ്യാപികയുടെ കൊലപാതകം: ഭര്‍ത്താവും കാമുകിയും പിടിയില്‍

Posted on: November 2, 2018 1:12 pm | Last updated: November 2, 2018 at 2:09 pm

ന്യൂഡല്‍ഹി: ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് സ്‌കൂള്‍ അധ്യാപികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവും കാമുകിയും പിടിയില്‍ വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബവാന മേഖലയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം.

അധ്യാപികയായ സുനിത വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍
സുനിതയുടെ ഭര്‍ത്താവ് മന്‍ജീത്(38), കാമുകി ഏഞ്ചല്‍ ഗുപ്തയെന്ന ശശി പ്രഭ(26) എന്നിവരാണ് പിടിയിലായത്. എയ്ഞ്ചലുമായുള്ള ഭര്‍ത്താവ് മന്‍ജീതിന്റെ ബന്ധം എതിര്‍ത്തതാണ് സുനിതയുടെ കൊലപാതകത്തില്‍ കലാശിച്ചത്. തിങ്കളാഴ്ച സ്‌കൂളില്‍വെച്ച് സുനിതയെ ക്വട്ടേഷന്‍ സംഘം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്.