ഐജി മനോജ് എബ്രഹാം പോലീസ് നായയെന്ന പരാമര്‍ശം; ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Posted on: October 31, 2018 11:55 pm | Last updated: October 31, 2018 at 11:55 pm

കൊച്ചി: ഐജി മനോജ് എബ്രഹാമിനെ അധിക്ഷേപിച്ച ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനെതിരെ പോലീസ് കേസെടുത്തു. ശബരിമല സംഘര്‍ഷങ്ങളുടെ പേരില്‍ അയ്യപ്പഭക്തരെ പോലീസ് കള്ളക്കേസില്‍ കുടുക്കുന്നുവെന്ന് ആരോപിച്ച് ബിജപിയുെട നേതൃത്വത്തില്‍ എറണാകുളം എസ് പി ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് ബി ഗോപാലകൃഷ്ണന്‍ മനോജ് എബ്രഹാമിനെ വ്യക്തിപരമായി അധിക്ഷേപിച്ചത്.

ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് മനോജ് എബ്രഹാം എന്ന പോലീസ് നായയാണെന്നും എന്നിട്ട് അത് അയ്യപ്പഭക്തന്മാരുടെ തലയില്‍ക്കെട്ടിവയ്ക്കാന്‍ നോക്കുന്നു എന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം. സാധാരണ പോലീസ് നായയ്ക്ക് ഒരു അന്തസുണ്ടാകുമെന്നും എന്നാല്‍ അദ്ദേഹത്തിന് അതില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. മനോജ് എബ്രഹാമിനെ വെറുതെ വിടില്ലെന്ന ഭീഷണിയുമുണ്ടായി.