ധനമന്ത്രാലയവും റിസര്‍വ് ബേങ്കും തമ്മിലുള്ള ഭിന്നത: കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പ്രസ്താവന നടത്തും

Posted on: October 31, 2018 12:51 pm | Last updated: October 31, 2018 at 3:10 pm

ന്യൂഡല്‍ഹി: ധനമന്ത്രാലയവും റിസര്‍വ് ബേങ്കും തമ്മില്‍ ഭിന്നത തുടരുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പ്രസ്താവന നടത്തുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് പറഞ്ഞു.

സര്‍ക്കാറുമായി അഭിപ്രായ ഭിന്നത തുടരുന്ന പശ്ചാത്തലത്തില്‍ റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിക്കൊരുങ്ങുന്നതായി മാധ്യമങ്ങള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ പ്രത്യേക അധികാരം ഉപയോഗിച്ച് റിസര്‍വ് ബേങ്കിന് നിര്‍ദേശങ്ങള്‍ നല്‍കിയതാണ് ഇരു വിഭാഗവും തമ്മിലുള്ള ബന്ധം വഷളാക്കിയത്.