കാസര്‍ഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണ കേസില്‍ കെ സുരേന്ദ്രന്‍ ഇന്ന് ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കും. മഞ്ചേശ്വരം എംഎല്‍എ ആയിരുന്ന പിബി അബ്ദുല്‍ റസാഖ് മരിച്ചതിനെത്തുടര്‍ന്ന് ഹരജിയുമായി മുന്നോട്ട് പോകുന്നുണ്ടോയെന്ന് കോടതി സുരേന്ദ്രനോട് ആരാഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം നിലപാട് അറിയിക്കാമെന്ന് സുരേന്ദ്രന്‍ മറുപടി നല്‍കിയിരുന്നു.
അതേ സമയം കേസില്‍നിന്നും പിന്‍മാറില്ലെന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായിരുന്ന പിബി അബ്ദുള്‍ റസാഖ് കള്ളവോട്ട് നേടിയാണ് വിജയിച്ചതെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ ഹരജി നല്‍കിയത്.