ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി

Posted on: October 30, 2018 3:04 pm | Last updated: October 31, 2018 at 11:18 am

നൂഡല്‍ഹി: ശബരിമലയില്‍ യുവതീപ്രവേശം അനുവദിക്കണമെന്നാണ് വ്യക്തിപരമായി തന്റെ അഭിപ്രായമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്നാല്‍ തന്റെ നിലപാടിനു വിരുദ്ധമാണു പാര്‍ട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീയും പുരുഷനും തുല്യരാണ്. സ്ത്രീകളെ എല്ലായിടത്തും പോകാന്‍ അനുവദിക്കണം. ശബരിമല വൈകാരിക വിഷയമാണെന്നാണ് കേരളത്തിലെ പാര്‍ട്ടിയുടെ നിലപാട്. പാര്‍ട്ടിയുടെ നിലപാട് ജനങ്ങളുടെ വികാരങ്ങള്‍ക്കൂടി പരിഗണിച്ചുള്ളതാണ്. പാര്‍ട്ടി ജനങ്ങളെ പ്രതിനിധീകരിക്കുന്നതിനാല്‍ അവരുടെ ആഗ്രഹത്തിനു വഴങ്ങണമെന്നും രാഹുല്‍ പറഞ്ഞു.