Connect with us

Kerala

എസ് വൈ എസ് 6000 കേന്ദ്രങ്ങളില്‍ യൂത്ത് കൗണ്‍സില്‍ സംഘടിപ്പിക്കുന്നു; സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ ഒന്നിന് കാസര്‍കോട്ട്

Published

|

Last Updated

കാസര്‍കോട്: സംഘടനാ കെരെഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ ആറായിരം യൂണിറ്റ് കേന്ദ്രങ്ങളില്‍ സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) യൂത്ത് കൗണ്‍സിലുകള്‍ സംഘടിപ്പിക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ ഒന്നിന് വ്യാഴാഴ്ച രാവിലെ 7 ന്് പ്രഥമ യൂത്ത്കൗണ്‍സില്‍ ചേരുന്ന കാസര്‍കോട് ജില്ലയിലെ ബെദിര ടിപ്പുനഗര്‍ യൂണിറ്റില്‍ നടക്കുമെന്ന് എസ് വൈ എസ് ജില്ലാ നേതാക്കള്‍ പത്ര സമ്മേളനത്#ില്‍ വ്യക്തമാക്കി. സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ അബ്ദുല്ലത്തീഫ് പഴശ്ശി യൂത്ത് കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.

എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പുതിയ സാരഥികള്‍ക്ക് പതാകയും കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി രേഖകളും കൈമാറും. കൊലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സമസ്ത ജില്ലാ വര്‍ക്കിംങ് സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, എസ് ജെ എം ജില്ലാ പ്രസിഡന്റ് അശ്രഫ് സഅദി ആരിക്കാടി, എസ് എസ് എഫ് ജില്ലാ സെക്രട്ടറി സ്വാദിഖ് ആവളം എന്നിവര്‍ അനുമോദന പ്രസംഗം നടത്തും. റിട്ടേണിങ് ഓഫീസര്‍ സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങള്‍ അധ്യക്ഷത വഹിക്കും. സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി പ്രാര്‍ത്ഥന നടത്തും.

നവംബര്‍ ഒന്നിനും 30നുമിടയില്‍ സംസ്ഥാനത്തെ 6000 യൂണിറ്റുകളില്‍ നടക്കുന്ന യൂത്ത് കൗണ്‍സിലുകളില്‍ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള യൂണിറ്റ് ഭാരവാഹികള്‍ ചുമതലയേല്‍ക്കും. സക്രിയ യൗവ്വനത്തിന് കരുത്താവുക എന്ന വിഷയത്തില്‍ ക്ലാസ്സുകളും സംഘടനാ റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ചയും നടക്കും. സാന്ത്വനം, സാമൂഹ്യ ക്ഷേമം, ആദര്‍ശ മുന്നേറ്റം, സന്തുഷ്ട കുടുംബം, വ്യാക്തിത്വ വികസനം തുടങ്ങിയവയിലൂന്നി അടുത്ത പ്രവര്‍ത്തന വര്‍ഷം സംഘടന മുന്നോട്ട് വെക്കുന്ന കര്‍മ പദ്ധതിയുടെ അവതരണവും പഠനവും നടക്കും. കേരളീയ യുവത്വത്തിന് പുതിയ അജണ്ട നിര്‍ണയിക്കുന്ന കര്‍മ രേഖ യൂത്ത് കൗണ്‍സിലുകളില്‍ അവതരിപ്പിക്കും. കേരളം പ്രളയക്കെടുതിക്കെടുതിയില്‍ മുങ്ങിയ സമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മികച്ച സംഭാവന നല്‍ശിയ എസ് വൈ എസ് സാന്ത്വനം വളണ്ടിയര്‍ വിഭാഗത്തെ കൂടുതല്‍ കര്‍മ സജ്ജമാക്കും.

എസ് വൈ എസ് സാന്ത്വനം വളണ്ടിയറായ ജൈസല്‍ അടക്കമുള്ളവരുടെ മുതുകില്‍ ചവിട്ടിയാണ് കേരളം പ്രളയക്കയത്തില്‍ നിന്ന് കരകയറിയത്. പ്രളയത്തില്‍ തകര്‍ന്ന 1000 വീടുകള്‍ നവീകരിക്കുന്ന പ്രവര്‍ത്തനം എസ് വൈ എസിനു കീഴില്‍ നടന്നു വരികയാണ്. നവകേരളം പടുത്തുയര്‍ത്തുന്നതില്‍ സംഘടന സര്‍ക്കാറിനൊപ്പമുണ്ടാകും. അമ്പതിനായിരം സാന്ത്വനം വളണ്ടിയര്‍മാരെ പുതുതായി നാടിന് സമര്‍പ്പിക്കും. ദുരന്ത നിവാരണത്തിലടക്കം ഇവര്‍ക്ക് സമഗ്ര പരിശീലനം നല്‍കും.എല്ലാ ഘടകങ്ങളിലും സാന്ത്വനത്തിനു മാത്രമായി ഒരു ഭാരവാഹിയെ നിയമിക്കും. ഗ്രാമ ങ്ങളിലും നഗരങ്ങളിലും സാന്ത്വന ക്ലബ്ബും സാന്ത്വന കേന്ദ്രവും കൂടുതല്‍ ജനകീയമാക്കും. മെഡിക്കല്‍ കാര്‍ഡുകളും ജീവകാരുണ്യ സംരംഭങ്ങളും വിപുലപ്പെടുത്തും. പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നതിന് റിട്ടേണിങ് ഓഫീസര്‍മാരെ തെരെഞ്ഞെടുത്ത് പരിശീലനം നല്‍കി. സംഘടനയുടെ മെമ്പര്‍ഷിപ്പെടുത്ത മുഴുവനാളുകളുമാണ് യൂണിറ്റ് കൗണ്‍സിലര്‍മാരായി യൂത്ത് കൗണ്‍സിലുകളില്‍ പങ്കെടുക്കുന്നത്. മെമ്പര്‍ഷിപ്പിന് ആനുപാതികമായി മേല്‍ ഘടകങ്ങളിലേക്ക് കൗണ്‍സിലര്‍മാരെ തെരെഞ്ഞെടുക്കും. ഡിസംബര്‍ 20നകം സര്‍ക്കിള്‍ യൂത്ത് കൗണ്‍സിലുകളും ജനുവരി 15നകം സോണ്‍ കൗണ്‍സിലുകളും നടക്കും. ജനുവരി 31നകം എല്ലാ ജില്ലകളിലും പുതിയ കമ്മറ്റികള്‍ നിലവില്‍ വരും. ഫെബ്രുവരിയിലാണ് സംസ്ഥാന കൗണ്‍സില്‍. ഈ വര്‍ഷം പ്രസ്ഥാനത്തിന്റെ ബഹുജന മുഖമായ കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി യുവജന ഘടകത്തിലടക്കം ഒന്നിച്ചാണ് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. . ഓണ്‍ലൈന്‍ വഴി അപലോഡിംഗ് പൂര്‍ത്തിയാക്കി ഫോട്ടോ പതിച്ച മെമ്പര്‍ഷിപ്പുകളാണ് അംഗങ്ങള്‍ക്ക് നല്‍കുന്നത്. കാസര്‍കോട് ജില്ലയില്‍ 375 യൂണിറ്റുകളിലും 46 സര്‍ക്കിളുകളിലും ഒമ്പത് സണുകളിലും പുനസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുക്കം പൂര്‍ത്തിയായി. ജനുവരി 26നാണ് ജില്ലാ യൂത്ത് കൗണ്‍സില്‍.

പത്ര സമ്മേളനത്തില്‍ എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ പി മുഹമ്മദ് സഖാഫി പാത്തൂര്‍, ജില്ലാ എസ് വൈ എസ് ഇലക്ഷന്‍ ചെയര്‍മാന്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അശ്‌റഫ് കരിപ്പൊടി, അശ്രഫ് സുഹ്‌രി പരപ്പ, അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന്, മുഹമ്മദ് ടിപ്പു നഗര്‍ എന്നിവര്‍ പങ്കെടുത്തു.

Latest