പാര്‍ട്ടിക്ക് സ്ഥാനാര്‍ഥികളില്ലാത്തയിടങ്ങളില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് സിപിഎം പിബി അംഗം

Posted on: October 30, 2018 10:44 am | Last updated: October 30, 2018 at 12:18 pm

കൊല്‍ക്കത്ത: ഛത്തീസ്ഗഡില്‍ പാര്‍ട്ടിക്ക് ശക്തിയില്ലാത മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് സിപിഎം നേതാവ് അണികളോട് ആഹ്വാനം ചെയ്തു. സിപിഎം പിബി അംഗം സുര്‍ജ്യകാന്ത് മിശ്രയാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ഇടത് പക്ഷത്തിന് സ്ഥാനാര്‍ഥികളില്ലാത്തയിടങ്ങളില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സാള്‍ട്ട് ലേക്കിലെ സിബിഐ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് മിശ്ര ആവശ്യപ്പെട്ടത്. ഛത്തീസ്ഗഡില്‍ മൂന്ന് മണ്ഡലങ്ങളില്‍ മാത്രമാണ് സിപിഎം മത്സരിക്കുന്നത്. മൂന്ന് സീറ്റിലും പാര്‍ട്ടി ശക്തമായി പോരാടും. എന്നാല്‍ ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് തടയാന്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ഥികളില്ലാത്തയിടത്ത് എല്ലാവരും കോണ്‍ഗ്രസിനെ പിന്തുണക്കണമെന്ന് മിശ്ര പറഞ്ഞു.