വിസമ്മത പത്രത്തില്‍ വിധി തിരിച്ചടിയെന്ന് ധനമന്ത്രി

Posted on: October 29, 2018 3:23 pm | Last updated: October 29, 2018 at 5:20 pm

തിരുവനന്തപുരം: സാലറി ചാലഞ്ചില്‍ വിസമ്മതപത്രം വേണ്ടെന്ന സുപ്രീം കോടതി വിധി തിരിച്ചടിയെന്നു ധനമന്ത്രി തോമസ് ഐസക്ക്.

സമ്മതപത്രം നല്‍കിയവരില്‍ നിന്നു മാത്രമെ ഈ മാസം ശമ്പളം ഈടാക്കൂ. ഭൂരിപക്ഷം ജീവനക്കാരും സമ്മതപത്രം നല്‍കിയിട്ടുണ്ട്. കോടതിവിധി അനുസരിച്ച് സര്‍ക്കാര്‍ ഉത്തരവില്‍ ഭേദഗതി വരുത്തും. പിരിക്കുന്ന തുക ദുരിതാശ്വാസത്തിനു മാത്രമെ ഉപയോഗിക്കുവെന്ന് ഉറപ്പുവരുത്തുമെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.