ദമ്മാം:2019 നുശേഷം എക്‌സിറ്റില്‍ പോവുന്നവര്‍ക്ക് വീണ്ടും സഊദിയില്‍ പുതിയ വിസയില്‍ പ്രവേശനാനുമതി നല്‍കില്ലന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് സഊദി ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചു.എക്‌സിറ്റില്‍ പോവുന്നവര്‍ക്ക് വീണ്ടും പുതിയ വിസകളില്‍ പ്രവേശിക്കുന്നതിനു തടസ്സമുണ്ടാവില്ല . ട്വിറ്ററിലാണ് ചോദ്യത്തിനു മറുപടിയില്‍ ജവസാത് ഡയറക്ടറേറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.
2019 നു ശേഷം എക്‌സിറ്റില്‍ പോവുന്നവര്‍ക്ക് മൂന്നു വര്‍ഷത്തിനു പ്രവേശനാനമതിയുണ്ടാവില്ലന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക പ്രചരണം നടന്നിരുന്നു. എക്‌സിറ്റ് റീഎന്ററി വിസയില്‍ പോയി തിരിച്ചു വരാത്തവര്‍ക്ക് മൂന്ന് വര്‍ഷം കഴിഞ്ഞ് മാത്രമേ വീണ്ടും പുതിയ തൊഴില്‍ വിസകളില്‍ പ്രവേശനാനുമതി നല്‍കുകയുള്ളു.എന്നാല്‍ പഴയ സ്‌പോണ്‍സറിന്നു കീഴില്‍ വീണ്ടും പുതിയ വിസകളില്‍ എത്തുന്നവര്‍ക്ക് ഈ നിയമം ബാധകമല്ല.