കാന്റീന്‍ ഭക്ഷണത്തിനും ജിഎസ്ടി ബാധകമാക്കി

Posted on: October 29, 2018 10:31 am | Last updated: October 29, 2018 at 11:07 am

തിരുവനന്തപുരം: ജീവനക്കാര്‍ക്കായി തൊഴിലുടമകള്‍ നടത്തുന്ന കാന്റീനുകളിലെ ഭക്ഷണത്തിനും ഇനി മുതല്‍ ജിഎസ്ടി ബാധകം. ഹോട്ടല്‍ ഭക്ഷണത്തിന് ബാധകമായ അഞ്ച് ശതമാനം നികുതി ഇനി കാന്റീന്‍ ഭക്ഷണത്തിനും നല്‍കണം.

കാന്റീനുകളിലൂടെ ഭക്ഷണം നല്‍കുന്നത് വില്‍പ്പനയുടെ നിര്‍വചനത്തില്‍പ്പെടുമെന്നും അതിനാല്‍ ജിഎസ്ടി ബാധകമാണെന്നുമാണ് കേരള അപ്പലേറ്റ് അതോറിറ്റി ഫോര്‍ അഡ്വാന്‍സ്ഡ് റൂളിന്റേതാണ് വിധിച്ചിരിക്കുന്നത്.