കൊളംബോ: ഭരണപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പെട്രോളിയം മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ അര്‍ജുന രണതുംഗയുടെ ഓഫീസിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ സേന വെടിയുതിര്‍ക്കുകയായിരുന്നു.
പ്രതിഷേധക്കാര്‍ തന്നെ വധിക്കാന്‍ ശ്രമിച്ചപ്പോഴാണ് സുരക്ഷാ സേന വെടിയുതിര്‍ത്തതെന്ന് രണതുംഗെ പിന്നീട് പറഞ്ഞു. വെടിയേറ്റ 34കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ രണതുംഗയുടെ സുരക്ഷാ ഭടനെ അറസ്റ്റ് ചെയ്തു.