ഛത്തിസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം: നാല് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

Posted on: October 27, 2018 6:58 pm | Last updated: October 27, 2018 at 9:21 pm

റായ്പൂര്‍: ഛത്തിസ്ഗഡിലെ ബീജാപ്പൂരില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരുക്കേറ്റു. കുഴിബോംബുകള്‍ പൊട്ടിത്തെറിച്ചാണ് സൈനികര്‍ കൊല്ലപ്പെട്ടത്. സൈനിക വാഹനത്തിന് നേരെ വെടിവെപ്പും ഉണ്ടായി. നവംബര്‍ 12ന് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണമുണ്ടായത്.