Connect with us

National

ഛത്തീസ്ഗഡില്‍ സമ്പൂര്‍ണ മദ്യനിരോധനമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രിക

Published

|

Last Updated

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ സമ്പൂര്‍ണ മദ്യ നിരോധനവും. ഇതിന് പുറമെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍ ഭക്ഷ്യോല്‍പ്പന്ന നിര്‍മാണ യൂണിറ്റ് തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്. യാഥാര്‍ഥ്യങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് തങ്ങളുടെ പ്രകടന പത്രികയെന്നാണ് കോണ്‍ഗ്രസിന്റെ അവകാശ വാദം.

അധികാരത്തിലേറി പത്ത് ദിവസങ്ങള്‍ക്കകം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും, നെല്ലിന് താങ്ങ് വിലയേര്‍പ്പെടുത്തുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. അധികാരത്തിലെത്തിയാല്‍ ഗുജറാത്ത് മോഡല്‍ മദ്യനിരോധനം ഏര്‍പ്പെടുത്തുമെന്നാണ് വാഗ്ദാനം. സംസ്ഥാനത്ത് മദ്യവില്‍പ്പനക്കെതിരെ സ്ത്രീകള്‍ ശക്തമായ സമരങ്ങളുമായി സ്ത്രീകള്‍ രംഗത്തുള്ള സാഹചര്യത്തില്‍ അവസരം മുതലെടുത്ത് അധികാരത്തിലേറാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്.

Latest