ത്യശൂരില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

Posted on: October 27, 2018 10:01 am | Last updated: October 27, 2018 at 10:52 am

ത്യശൂര്‍: ത്യശൂര്‍-ചാലക്കുടി ദേശീയപാതയില്‍ നടവരമ്പിനടുത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. നടവരമ്പ് സ്വദേശി ശ്രീരാഗ്, കുട്ടനെല്ലൂര്‍ സ്വദേശി മുഷ്താഖ് എന്നിവരാണ് മരിച്ചത്.

കണ്ടെയ്‌നര്‍ ലോറിക്ക് പിറകില്‍ കാറിടിച്ചാണ് അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറോടിച്ച ഹരിപ്രസാദിനെ ഗുരുതരപരുക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എങ്ങിനെയാണ് അപകടം സംഭവിച്ചതെന്ന് അറിവായിട്ടില്ല. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം.