സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണം; വാഹനങ്ങള്‍ അഗ്നിക്കിരയാക്കി

Posted on: October 27, 2018 9:22 am | Last updated: October 27, 2018 at 12:04 pm

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമത്തിന് നേരെ ആക്രമണം. രണ്ട് കാറുകളും ഒരു സ്‌കൂട്ടറും തീവെച്ച് നശിപ്പിച്ചു. ആശ്രമത്തിന് പുറത്തുനിന്നും ഒരു റീത്തും കണ്ടെടുത്തിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അജ്ഞാതര്‍ ആക്രമണം നടത്തിയത്. അയല്‍ക്കാര്‍ അറിയിച്ചപ്പോഴാണ് സംഭവം സ്വാമി അറിഞ്ഞത്.

ആക്രമണം ആസ്ൂത്രിതമാണെന്നും ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ളക്കും താഴമണ്‍ കുടുംബത്തിനും പന്തളം രാജകൊട്ടാരത്തിനും ഇതില്‍ ഉത്തരവാദിത്വമുണ്ടെന്നും സ്വാമി ആരോപിച്ചു. സത്യം പറയുന്നവരെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല യുവതീപ്രവേശന വിധിയെ അനുകൂലിച്ച സ്വാമിക്ക് ചിലരില്‍നിന്നും ഭീഷണിയുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.