ന്യൂഡൽഹി: കരിപ്പൂർ വിമാനത്താവളത്തിൽ ഹജ്ജ് എംബാർക്കേഷൻ പോയിൻറ് പുനസ്ഥാപിച്ചു. കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തെയാണ് ഇക്കാര്യമറിയിച്ചത്.ഇതോടെ അടുത്ത വർഷത്തെ ഹജ്ജിന് തീർത്ഥാടകർക്ക് കൊച്ചിയിൽനിന്നും കരിപ്പൂരിൽ നിന്നും യാത്ര ചെയ്യാനാകും.
കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ പോയിൻറ് പുനസ്ഥാപിക്കണം എന്നത് ഏറെക്കാലത്തെ ആവശ്യമാണ്. പുതിയ ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി യുടെ നേതൃത്വത്തിൽ നടത്തിയ നീക്കങ്ങളാണ് ഹജ്ജ് എംബാർക്കേഷൻ പുനസ്ഥാപിക്കൽ വേഗത്തിലാക്കാൻ കാരണമായത്.