ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാരത്തിനിടെ സിസ്റ്റര്‍ അനുപമക്കെതിരെ പ്രതിഷേധം

Posted on: October 25, 2018 5:25 pm | Last updated: October 25, 2018 at 7:13 pm
SHARE

തിരുവല്ല: ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ സംസ്‌കാരത്തിനിടെ സിസ്റ്റര്‍ അനുപമക്കെതിരെ പ്രതിഷേധം. സംസ്‌കാര ചടങ്ങ് നടക്കുന്ന പള്ളി മുറ്റത്ത് വെച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ ഒരുങ്ങവെയാണ് ഒരു വിഭാഗം ആളുകള്‍ സിസ്റ്റര്‍ക്കെതിരെ രംഗത്തെത്തിയത്. പള്ളി മുറ്റത്ത് വെച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവദിക്കുകയില്ലെന്നും മനപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു.

തനിക്ക് ഏറെ അടുപ്പമുള്ളയാളാണ് ഫാദര്‍ കുര്യാക്കോസെന്നും അതുകൊണ്ടാണ് സംസ്‌കാര ചടങ്ങിനെത്തിയതെന്നും സിസ്റ്റര്‍ അനുപമ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ആളുകള്‍ എന്തുകൊണ്ടാണ് തന്നോട് ഇത്തരത്തില്‍ പെരുമാറുന്നതെന്നു അറിയില്ലെന്നും ഇവര്‍ പറഞ്ഞു. കരഞ്ഞുകൊണ്ടാണ് ഇവര്‍ പള്ളിയില്‍നിന്നും ഇറങ്ങിപ്പോയത്.

LEAVE A REPLY

Please enter your comment!
Please enter your name here