ജമാല്‍ ഖശോഗി വധം മുന്‍കൂട്ടി നിശ്ചയിച്ചതെന്ന് സംശയം: സഊദി പ്രോസിക്യൂഷന്‍ ഉപമേധാവി

Posted on: October 25, 2018 5:11 pm | Last updated: October 25, 2018 at 7:01 pm

ദമ്മാം: സഊദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗിയുടെ കാര്യത്തില്‍ തുര്‍കിയില്‍ സംഭവിച്ച കാര്യങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നാണ് സംശയിക്കുന്നതെന്ന് സഊദി പ്രോസിക്യൂഷന്‍ ഉപമേധാവി ശൈഖ് അബ്ദുല്ലാഹ് അല്‍മുഅജിബ് അറിയിച്ചു.

ഇതുവരെ നടത്തിയ അന്യോഷണത്തില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായത്. തുര്‍കിയിലെ സഊദി കോണ്‍സുലേറ്റില്‍ ഖശോഗി കൊല്ലപ്പെട്ട സംഭവം സഊദിയും തുര്‍ക്കിയും ചേര്‍ന്ന സംയുക്ത സംഘമാണ് അന്വേഷണം നടത്തുന്നത്. സംഭത്തില്‍ 18 സഊദികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവം നടന്നത് തുര്‍ക്കിയിലായതു കൊണ്ടുതന്നെ തുര്‍ക്കിയിലായിരിക്കും കൊലപാതകത്തില്‍ ഉള്‍പ്പെട്ടവരുടെ വിചാരണ നടക്കുകയെന്ന് തുര്‍ക്കി വ്യക്തമാക്കിയിട്ടുണ്ട്.