തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തിന്റെ പേരില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് 1407 പേരെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തു. 258 കേസുകളും ഇതുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എറണാകുളത്തുനിന്നു ത്യപ്പൂണിത്തുറയില്‍നിന്നുമായാണ് കൂടുതല്‍ പേര്‍ ആറസ്റ്റിലായിരിക്കുന്നത്. എറണാകുളം റൂറലില്‍ 75 പേരും ത്യപ്പൂണിത്തറയില്‍നിന്ന് 51 പേരെയും കഴിഞ്ഞ ദിവസം രാത്രി അറസ്റ്റ് ചെയ്തിട്ടുണ്ട്.
പത്തനംതി്ട, നിലക്കല്‍, പമ്പ,സന്നിധാനം എന്നിവിടങ്ങളില്‍ അക്രമം നടത്തിയവരും നിരോധനാജ്ഞ ലംഘിച്ചവരുമാണ് അറസ്റ്റിലായിരിക്കുന്നത്. അക്രമപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട കൂടുതല്‍പേരുടെ ചിത്രങ്ങള്‍ പുറത്തുവിടുമെന്ന് പോലീസ് പറഞ്ഞു. ഇതുവരെ 210 പേരുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. പുറത്തുവിട്ട ചിത്രങ്ങളില്‍ എആര്‍ ക്യാമ്പിലെ പോലീസുകാരനായ ഇബ്രാംഹിംകുട്ടിയുടെ ചിത്രം ഉള്‍പ്പെട്ടത് ഏറെ വിവാദമായി. പോലീസിലെ സൈബര്‍ വിഭാഗത്തിന് പറ്റിയ തെറ്റാണിതെന്ന് പോലീസ് വിശദീകരിച്ചു.