എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

Posted on: October 25, 2018 9:41 am | Last updated: October 25, 2018 at 10:56 am

തിരുവനന്തപുരം: വഞ്ചിയൂരിലെ എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ഓഫീസിന്റെ ജനല്‍ ചില്ലുകളും ഓഫീസ് ഉപകരണങ്ങളും തകര്‍ത്തനിലയിലാണ്. വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പുലര്‍ച്ചെ രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. ആക്രമണത്തിന് പിന്നില്‍ എസ്എഫ്‌ഐ ആണെന്ന് എബിവിപി ആരോപിച്ചു.