പയ്യോളിയില്‍ പൂജാരിയെ ആക്രമിച്ച് സ്വര്‍ണമാലയടങ്ങിയ ബാഗ് കവര്‍ന്നു

Posted on: October 25, 2018 9:09 am | Last updated: October 25, 2018 at 11:14 am

കോഴിക്കോട്: പയ്യോളി കീഴൂരില്‍ പൂജാരിയെ ആക്രമിച്ച് സ്വര്‍ണമാലയടങ്ങിയ ബാഗ് കവര്‍ന്നു. കീഴൂര്‍ മഹാദേവ ക്ഷേത്രത്തിലെ പൂജാരിയും ബാലുശ്ശേരി സ്വദേശിയുമായ ഹരീന്ദ്രനാഥ് നമ്പൂതിരിയേയാണ് ആക്രമിച്ചത്. മുഖത്തേക്ക് ദ്രാവകം ഒഴിച്ച ശേഷം ബാഗുമായി അക്രമികള്‍ കടന്നുകളയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ക്ഷേത്രവളപ്പില്‍ വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പയ്യോളി പോലീസ് അന്വേഷണം തുടങ്ങി.