ടെല്‍ അവീവ്: ഇസ്‌റാഈലിലെ ആയുധ നിര്‍മാണ കമ്പനിയുമായി ഇന്ത്യ 777 ദശലക്ഷം ഡോളറിന്റെ പ്രതിരോധ കരാറില്‍ ഒപ്പുവെച്ചു. നാവികസേനക്ക് ബരാക് എട്ട് ദീര്‍ഘദൂര ഭൂതല – വ്യോമ മിസൈലും മിസൈല്‍ വേദ സംവിധാനവും ലഭ്യമാക്കുന്നതിനാണ് കരാര്‍. ഇന്ത്യന്‍ വ്യോമസേനയുടെ ഏഴ് കപ്പലുകള്‍ക്ക് ആവശ്യമായ മിസൈലുകളും മിസൈല്‍ വേദ സംവിധാനങ്ങളും ഇസ്‌റാഈല്‍ എയ്‌റോസ്‌പേസ് ഇന്റസ്റ്റ്രീസ് (ഐഎഐ)നല്‍കും.
ഇസ്‌റാഈലിലെ ഏറ്റവും വലിയ ആയുധ നിര്‍മാണ കമ്പനിയാണ് ഐഎഐ. ഐഎഐയുമായി ഇന്ത്യ നിരവധി പ്രതിരോധ ഉടമ്പടികളില്‍ ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. ഐഎഐയുടെ പ്രധാന ഉപഭോക്താവും ഇന്ത്യയാണ്. ഇരു രാജ്യങ്ങളും സംയുക്തമായും ആയുധങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.