വായു മലിനീകരണം: 2020 ഏപ്രില്‍ മുതല്‍ രാജ്യത്ത് വില്‍പ്പന നടത്താനാവുക ബിഎസ് സിക്‌സ് വാഹനങ്ങള്‍ മാത്രം

Posted on: October 24, 2018 12:42 pm | Last updated: October 24, 2018 at 12:56 pm

ന്യൂഡല്‍ഹി: 2020 ഏപ്രില്‍ മുതല്‍ രാജ്യത്ത് ബിഎസ് ഫോര്‍ വാഹനങ്ങളുടെ വില്‍പന തടഞ്ഞ് സുപ്രീം കോടതി ഉത്തരവ്. വിധി നടപ്പില്‍വരുന്ന ദിവസം മുതല്‍ ബിഎസ് സിക്‌സ് ഇന്ധന മാനദണ്ഡ പ്രകാരമുള്ള വാഹനങ്ങള്‍ മാത്രമേ വില്‍ക്കാവുവെന്നും സുപ്രീം കോടതി ഉത്തരവിട്ടു. നിലവില്‍ ബിഎസ് ഫോര്‍ വാഹനങ്ങളാണ് രാജ്യത്തെ നിരത്തുകളില്‍ ഓടുന്നത്.

ഓരോ വാഹനങ്ങളില്‍ നിന്നു പുറത്തേയ്ക്കു തള്ളുന്ന പുകയുടെ അളവ് നിശ്ചയിക്കുന്നത് ഭാരത് സ്‌റ്റേജ് എമിഷന്‍ മാനദണ്ഡപ്രകാരമാണ്. 2020 ഏപ്രില്‍ 1 മുതല്‍ റജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് ബിഎസ് സിക്‌സ് നിര്‍ബന്ധമാണ്. വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് സുപ്രീം കോടതി ഉത്തരവ്. ബിഎസ് ഫൈവ് ഒഴിവാക്കി 2020ല്‍ ബിഎസ് സിക്‌സ് മാനദണ്ഡങ്ങള്‍ സ്വീകരിക്കാന്‍ 2016ല്‍ കേന്ദ്രം തീരുമാനിച്ചിരുന്നു