Connect with us

Kerala

ശബരിമല പ്രവേശനത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹരജി: സംസ്ഥാന സര്‍ക്കാര്‍ നിലപാടറിയിക്കണമെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി: ശബരിമല ദര്‍ശനത്തിന് പോലീസ് സംരക്ഷണം വേണമെന്ന ഹരജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തേടി. ഇക്കാര്യത്തില്‍ തിങ്കളാഴ്ച നിലപാടറിയിക്കണമെന്നു കോടതി നിര്‍ദേശിച്ചു. ശബരിമലയില്‍ പോലീസിനു വീഴ്ചയുണ്ടായെന്നു ഹര്‍ജിക്കാര്‍ തെളിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ അവകാശമുണ്ടെന്നു വാദിച്ച് അഭിഭാഷകരായ എകെ മായ കൃഷ്ണന്‍, എസ് രേഖ എന്നിവര്‍ക്ക് പുറമെ ജലജമോള്‍, ജയമോള്‍ എന്നിവരാണു ഹര്‍ജി നല്‍കിയത്.വിധി നടപ്പാക്കാന്‍ സംസ്ഥാനത്തിനു കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു യുവതികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. പ്രതിഷേധത്തിന്റെ പേരില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണം. തീര്‍ഥാടകരില്‍നിന്നു പ്രത്യേകം പണം പിരിക്കുന്നവര്‍ക്കെതിരെ ദേവസ്വം ബോര്‍ഡ് നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്‌

അതേസമയം ശബരിമല വിഷയത്തില്‍ കോടതി ആവശ്യപ്പെട്ടാല്‍ നിലപാടറിയിക്കുമെന്നു ദേവസ്വം ബോര്‍ഡംഗം കെപി ശങ്കരദാസ് പറഞ്ഞു. കേസില്‍ ഭക്തര്‍ക്കൊപ്പമാണു ദേവസ്വം ബോര്‍ഡ്. ഭരണഘടനാപരമായ ബാധ്യതകള്‍ നിറവേറ്റും. തന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ ബോര്‍ഡിന് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Latest