മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് സാധ്യതാ പഠന അനുമതി

Posted on: October 24, 2018 11:04 am | Last updated: October 24, 2018 at 2:50 pm

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് സാധ്യതാ പഠനം നടത്തുന്നതിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. ഉപാധികളോടെയാണു മന്ത്രാലയത്തിലെ ഉന്നതതലസമിതി അണക്കെട്ട് നിര്‍മാണത്തിനുള്ള വിവരശേഖരം നടത്താന്‍ പഠനാനുമതി നല്‍കിയത്.

എന്നാല്‍ കേരളവും തമിഴ്‌നാടും സമവായമുണ്ടാക്കി വേണം പുതിയ അണക്കെട്ട് നിര്‍മിക്കാനെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. തമിഴ്‌നാടിന്റെ സമ്മതത്തോടെ മാത്രമേ അണക്കെട്ട് നിര്‍മാണത്തിന് അനുമതി നല്‍കൂ എന്നും പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. മുല്ലപ്പെരിയാര്‍ പ്രശ്‌നപരിഹാരത്തിന് ചെറിയ പ്രതീക്ഷ നല്‍കുന്നതാണ് കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം.