സിബിഐ ഡയറക്ടര്‍മാരെ മാറ്റി; നാഗേഷ്വര്‍ റാവുവിന് ചുമതല

Posted on: October 24, 2018 8:10 am | Last updated: October 24, 2018 at 11:06 am
SHARE
അലോക് വർമ

ന്യൂഡല്‍ഹി: സിബിഐ തലപ്പത്ത് ചേരിപ്പോര് മുറുകുന്നതിനിടെ ഡയറക്ടര്‍ അലോക് വര്‍മയേയും സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയേയും നീക്കി. ഇരുവരൊടും അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. സിബിഐ ജോയിന്റ് ഡയറക്ടര്‍ നാഗേഷ്വര്‍ റാവുവിന് പകരം ചുമതലയും നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

രാകേഷ് അസ്താനക്ക് എതിരെ ഉയര്‍ന്ന കൈക്കൂലി ആരോപണങ്ങളാണ് നടപടിക്ക് കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here