കൊൽക്കത്ത റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും രണ്ടുമരണം. 14 പേർക്ക് പരിക്ക്

Posted on: October 23, 2018 10:14 pm | Last updated: October 23, 2018 at 10:14 pm

കൊൽക്കത്ത: കൊൽക്കത്ത റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും ചുരുങ്ങിയത് രണ്ടു പേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. പശ്ചിമബംഗാളിലെ സാന്ദ്രഗച്ചി റെയിൽവേ സ്റ്റേഷനിലാണ് സംഭവം;

വൈകീട്ട് ആറരക്ക് ഒരു എക്സ്പ്രസ്സ് ട്രെയിനും രണ്ട് ലോക്കൽ ട്രെയിനുകളും ഒന്നിച്ച് എത്തിയതോടെ ട്രെയിനിൽ കയറി പറ്റാൻ ആളുകൾ തിക്കും തിരക്കും കൂട്ടുകയായിരുന്നു.  രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഓവർബ്രിഡ്ജിൽ ആണ് തിക്കുംതിരക്കും ഉണ്ടായത്. മരിച്ചവരുടെ ബന്ധുക്കൾക്ക് മുഖ്യമന്ത്രി മമതാ ബാനർജി അഞ്ചു ലക്ഷം രൂപയും പരിക്കേറ്റവർക്ക് ഒരു ലക്ഷവും സഹായധനം പ്രഖ്യാപിച്ചു .