ശബരിമലയില്‍ സ്ഥിതി ഏറെ ഗുരതരമെന്ന് സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട്

Posted on: October 23, 2018 3:24 pm | Last updated: October 24, 2018 at 9:45 am

കൊച്ചി: ശബരിമലയിലെ സ്ഥിതി ഏറെ ഗുരുതരമെന്ന് ശബരിമല സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ട് . പ്രക്ഷോഭത്തിലും തിക്കിലും തിരക്കിലുംപെട്ട് തീര്‍ഥാടകര്‍ക്കും പോലീസിനും ജീവഹാനിവരെ സംഭവിച്ചേക്കാമെന്ന് സ്‌പെഷല്‍ കമ്മീഷണര്‍ എം മനോജ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രക്ഷോഭകാരികളും വിശ്വാസ സംരക്ഷകരെന്ന് അവകാശപ്പെടുന്നവരും പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. നിലക്കല്‍ , പമ്പ, ശബരി എന്നിവിടങ്ങളിലും ഇവരുടെ സാന്നിധ്യമുണ്ട്. ഇതുവരെ 16 ക്രിമിനല്‍കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 50 വയസിന് മുകളിലുള്ള സ്ത്രീകളേയും തടയുന്നുവെന്നും വീണ്ടും നടതുറക്കുമ്പോഴും ഇവരുടെ സാന്നിധ്യമുണ്ടായേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.