കൈക്കൂലിക്കേസ്: രാകേഷ് അസ്താന ഹൈക്കോടതിയെ സമീപിച്ചു

Posted on: October 23, 2018 3:13 pm | Last updated: October 23, 2018 at 3:13 pm

ന്യൂഡല്‍ഹി: തനിക്കെതിരെയെടുത്ത കൈക്കൂലിക്കേസിനെതിരെ സിബിഐ ഡയറക്ടര്‍ രാകേഷ് അസ്താന ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് അസ്താന കോടതിയെ സമീപിച്ചിരിക്കുന്നത് .

ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ മുമ്പാകെയാണ് ഹരജി സമര്‍പ്പിച്ചത്. അസ്താനയുമായി ബന്ധപ്പെട്ട കൈക്കൂലി ആരോപണത്തില്‍ ഡിഎസ്പി ദേവേന്ദര്‍ കുമാറിനെ ഇന്റലിജന്‍സ് ഏജന്‍സി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറെ വിശ്വസ്തനാണ് രാകേഷ് അസ്താന.