Connect with us

Kerala

ആരും തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കേണ്ട; ശബരിമല ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ സ്വത്ത് : മുഖ്യമന്ത്രി

Published

|

Last Updated

 തിരുവനന്തപുരം: ശബരിമല ക്ഷേത്രംദേവസ്വം ബോര്‍ഡിന്റെ സ്വത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേത്രത്തിന്റെ നിയമപരമായ അവകാശി ബോര്‍ഡ് മാത്രമാണെന്നും മറ്റാരും അതില്‍ അവകാശമുന്നയിക്കേണ്ടതില്ലെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കവനന്റ് പ്രകാരം അവകാശമുണ്ടെന്നാണ് ചിലര്‍ വാദിക്കുന്നത്. എന്നാല്‍ കവനന്റില്‍ പന്തളം രാജകുടുംബം കക്ഷിയായിരുന്നില്ല. തെറ്റായ അവകാശവാദങ്ങള്‍ ആരും ഉന്നയിക്കേണ്ടെന്നും വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ശബരിമലയില്‍ സംഘര്‍ഷത്തിന് നേത്യത്വം കൊടുത്തത് ആര്‍എസ്എസ് ആണ്. ശബരിമലയില്‍ കേന്ദ്രികരിച്ചിരിക്കുന്ന ക്രിമിനലുകളെ പുറത്താക്കി വിശ്വാസികള്‍ക്ക് സൗകര്യമൊരുക്കും. അവലോകന യോഗത്തിനെത്തിയ ഉദ്യോഗസ്ഥരെ പരിശോധിച്ച നടപടി ദേവസ്വം ബോര്‍ഡ് ഗൗരവത്തില്‍ പരിഗണിക്കണം. ശബരിമലയില്‍ പോലീസിനെപ്പോലും വര്‍ഗീയവത്കരിക്കാന്‍ ശ്രമം നടന്നു. പോലീസിനുള്ളിലൊരു കലാപമാണ് അവര്‍ ലക്ഷ്യമിട്ടത്. സുപ്രീം കോടതി വിധി അട്ടിമറിക്കാനാണ് തന്ത്രിയും പരികര്‍മിമാരും ശ്രമിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Latest