Connect with us

National

രാജ്യത്ത് പടക്കങ്ങള്‍ നിരോധിക്കണമെന്ന ഹരജിയില്‍ സുപ്രീം കോടതി വിധി ഇന്ന്

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് പടക്ക നിര്‍മാണവും വില്‍പ്പനയും നിരോധിക്കണമെന്ന ഹരജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പുറപ്പടുവിച്ചേക്കും. ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വായു മലിനീകരണം തടയാനായി പടക്കനിര്‍മാണവും വില്‍പ്പനയും നിരോധിക്കണമെന്നാണ് ഹരജി. കേസില്‍ ആഗസ്റ്റ് 28ന് വാദം പൂര്‍ത്തിയായിരുന്നു.

പടക്കനിര്‍മാണ തൊഴിലാളികളുടെ തൊഴില്‍ അവകാശം, രാജ്യത്തെ പൗരന്‍മാരുടെ ആരോഗ്യം എന്നീ കാര്യങ്ങള്‍ നിരോധത്തിന് മുമ്പ് പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേ സമയം പടക്കനിര്‍മാണവും വില്‍പ്പനയും പൂര്‍ണമായി നിരോധിക്കുന്നതിന് പകരം നിയന്ത്രണമേര്‍പ്പെടുത്തണമെന്നാണ് പടക്ക നിര്‍മാതാക്കള്‍ കോടതിയില്‍ വാദിച്ചത്.