ഇൗ സംസ്ഥാനത്ത് ഡീസലിന് പെട്രോളിനേക്കാള്‍ വില!!

Posted on: October 22, 2018 8:21 pm | Last updated: October 23, 2018 at 10:20 am

ന്യൂഡല്‍ഹി: രാജ്യത്ത് എക്കാലത്തും ഡീസലിനേക്കാള്‍ വില പെട്രോളിനാണ്. എന്നാല്‍ ഒഡീഷയില്‍ സ്ഥിതി മാറിക്കഴിഞ്ഞു. ഇവിടെ ഡീസല്‍ വില പെട്രോള്‍ വിലയേക്കാള്‍ കൂടുതയാണ്. ഒഡീഷയില്‍ 80.40 പൈസയാണ് ഡീസല്‍ വില. എന്നാല്‍ പെട്രോളിനാകട്ടെ 80.27 പൈസയും.

ഡീസലിന് നികുതിയും ഡീലര്‍ കമ്മീഷനും അടിസ്ഥാന വിലയും കുറവായതിനാല്‍ പെട്രോളിന്റെ അത്ര വില വരാറില്ല. എന്നാല്‍ അടുത്ത മാസങ്ങളിലായി ഡീസലിന്റെ അടിസ്ഥാന വിലയില്‍ അഞ്ച് രൂപയുടെ വരെ വര്‍ധന രേഖപ്പെടുത്തി. സംസ്ഥാനങ്ങള്‍ ഡീസലിനേക്കാള്‍ കൂടുതല്‍ വാറ്റ് പെട്രോളിനാണ് ഈടാക്കുന്നത്. എന്നാല്‍ ഒഡീഷയില്‍ പെട്രോളിനും ഡീസലിനും വാറ്റ് നികുതി തുല്യാമണ്. 26 ശതമാനമാണ് ഇവിടെ വാറ്റ്. ഇതാണ് ഡീസല്‍ വില പെട്രോള്‍ വിലയെ മറികടക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഡീസല്‍ വിലയിലെ വര്‍ധനവ് ഒഡീഷയില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഭരണകക്ഷിയായ ബിജെഡിക്ക് എതിരെ പ്രതിപക്ഷമായ ബിജെപി രംഗത്ത് വന്നുകഴിഞ്ഞു.