മഅ്ദിന്‍ വൈസനിയം: നീലഗിരിയില്‍ മുന്നൊരുക്ക സമ്മേളനം നടത്തി

Posted on: October 22, 2018 7:44 pm | Last updated: December 26, 2018 at 4:38 pm
മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച നീലഗിരി ജില്ലാ മുന്നൊരുക്ക സമ്മേളനം പാടന്തറ മര്‍കസില്‍ ഡോ. അബ്ദുസ്സലാം മുസ്‌ലിയാര്‍ ദേവര്‍ശ്ശോല ഉദ്ഘാടനം ചെയ്യുന്നു.

ഗൂഡല്ലൂര്‍: മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച നീലഗിരി ജില്ലാ മുന്നൊരുക്ക സമ്മേളനം ശ്രദ്ധേയമായി. പാടന്തറ മര്‍ക്കസില്‍ നടന്ന പരിപാടി ഡോ. അബ്ദുസ്സലാം മുസ്‌ലിയാര്‍ ദേവര്‍ശ്ശോല ഉദ്ഘാടനം ചെയ്തു. സമസ്ത നീലഗിരി ജില്ലാ പ്രസിഡന്റ് മൊയ്തു മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി വൈസനിയം സന്ദേശ പ്രഭാഷണം നടത്തി.

വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ നീലഗിരി ജില്ലയില്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. അബ്ദുര്‍റഹ്്മാന്‍ ദാരിമി സീഫോര്‍ത്ത്, കെ.പി മുഹമ്മദ് ഹാജി ഗൂഡല്ലൂര്‍, ഹംസ ഹാജി,സി.കെ കുഞ്ഞാലന്‍ മദനി വാക്കുമൂല, പി.കെ മുഹമ്മദ് മുസ്്‌ലിയാര്‍ പാടന്തറ, സയ്യിദ് അന്‍വര്‍ ഷാ സഅ്ദി, കെ.പി മുഹമ്മദ് ഹാജി, ശറഫുദ്ദീന്‍ മാസ്റ്റര്‍, സിറാജുദ്ദീന്‍മദനി, ജഅ്ഫര്‍ മാസ്റ്റര്‍ ആലവയല്‍ സംബന്ധിച്ചു.