ഹിഫ്‌ള് പഠനം: സഅദിയ്യക്ക് അഭിമാനനേട്ടവുമായി മുഹമ്മദ് തസ്‌നീം

Posted on: October 22, 2018 4:13 pm | Last updated: October 22, 2018 at 4:13 pm

ദേളി: ജാമിഅ, സഅദിയ്യക്ക് വീണ്ടും അഭിമാന നേട്ടം. സഅദിയ്യ ഹിഫഌല്‍ ഖുര്‍ആന്‍ കോളജിലെ വിദ്യാര്‍ത്ഥി മുഹമ്മദ് തസ്‌നീമാണ് വിശുദ്ധ ഖുര്‍ആന്‍ ഹിഫ്‌ള്

പഠനം പൂര്‍ത്തിയാക്കുമ്പോള്‍ സഅദിയ്യക്ക് അഭിമാനമാകുന്നത്. പഠിച്ചത് മുഴുവന്‍ ജല്‍സത്തുദൗറ (ഒരേ ഇരുത്തതില്‍ ഖത്ത്മ് ഓതിത്തീര്‍ക്കല്‍) തീര്‍ത്ത് കൊണ്ടാണ് തസ്‌നീം ശ്രദ്ധേയനാവുന്നത്. ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം ഒരു വര്‍ഷം കൊണ്ടാണ് സാധാരണയില്‍ ജല്‍സത്തുല്‍ ദൗറ തീര്‍ക്കാറ്. പക്ഷെ തസ്‌നീം ഹാഫിള് ആകുന്ന അതേ ദിവസം ജല്‍സത്തു ദൗറ തീര്‍ത്ത് ഹാഫിളാവുകയാണ് .സ്‌കൂള്‍ പഠനത്തോടൊപ്പം 2 വര്‍ഷവും 4 മാസവും കൊണ്ടാണ് തസ്‌നീം ഈ നേട്ടം കൈവരിച്ചത്

രാവിലെ ആരംഭിച്ച് സന്ധ്യ ആവുമ്പോഴേക്കും ഖുര്‍ആന്‍ മുഴുവനും മന:പാഠമായി ഉസ്താദിന്റെ മുമ്പില്‍ ഓതിതീര്‍ത്ത് ഹിഫ്‌ള് പഠനം പൂര്‍ത്തിയാക്കി ചരിത്രനേട്ടം തീര്‍ക്കുന്ന അപൂര്‍വ്വരില്‍ ഒരാളായി മാറുകയാണ് തസ്‌നീം. ഒരേ ഇരുത്തത്തില്‍ ഖുര്‍ആന്‍ മുഴുവനും ഓതിത്തീര്‍ക്കുക എന്നത് കൗതുകമാണ്.ഒന്ന്, അഞ്ച്,പത്ത്, പതിനഞ്ച്, ഇരുപത്, മുപ്പത് എന്നീ ക്രമത്തില്‍ വ്യത്യസ്ത സമയങ്ങളില്‍ ഓതിത്തീര്‍ക്കുന്ന ശൈലിയാണ് ഹിഫഌല്‍ ഖുര്‍ആന്‍ കോളജില്‍ കണ്ടുവരുന്നത്. പതിവിന് വിപരീതമായാണ് മുഹമ്മദ് തസ്‌നീം ഹിഫഌ പഠനത്തില്‍ തന്റെ കഴിവ് തെളിയിച്ചത്.

മഞ്ചേശ്വരം മിയ പദവ് സ്വദേശി അമ്മബ്ബയുടെയും മര്‍യയുടെയും മകനായ തസ്‌നീം രണ്ട് വര്‍ഷം മുമ്പാണ് സഅദിയ്യ ഹിഫഌല്‍ ഖുര്‍ആന്‍ കോളജില്‍ പഠിക്കാനെത്തുന്നത്.
തസ്‌നീമിന്റെ ചരിത്രനേട്ടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സഅദിയ്യ ഹിഫഌല്‍ ഖുര്‍ആന്‍ കോളജ് ഉസ്താദുമാരായ ഹാഫിള് അഹ്മദ് സഅദി ചേരൂര്‍, ഹാഫിള് അന്‍വര്‍ അലി സഖാഫി ഷിറിയ, ഹാഫിള് യൂസുഫ് സഖാഫി അയ്യങ്കേരി ,ഹാഫിള് ഉസ്മാന്‍ മുസ്ലിയാര്‍ മലപ്പുറം എന്നിവരെയും വിദ്യാര്‍ത്ഥി തസ്‌നീമിനെയും സഅദിയ്യ പ്രസിഡന്റ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി ഫസല്‍ കോയമ്മ തങ്ങള്‍ കുറ , വര്‍ക്കിംഗ് സെക്രട്ടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, മറ്റു സഅദിയ്യ കമ്മിറ്റി അംഗങ്ങളും അനുമോദിച്ചു