രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല:പി ചിദംബരം

Posted on: October 22, 2018 12:00 pm | Last updated: October 22, 2018 at 1:40 pm

ചെന്നൈ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയോ മറ്റേതെങ്കിലും നേതാവിനേയോ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ചില കോണ്‍ഗ്രസ് നേതാക്കള്‍ അത്തരത്തില്‍ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അപ്പോഴൊക്കെ എഐസിസി ഇടപെട്ട്് അത് തടഞ്ഞിട്ടുണ്ടെന്നും ചിദംബരം പറഞ്ഞു. കോണ്‍ഗ്രസുമായി പ്രാദേശിക പാര്‍ട്ടികള്‍ സഖ്യമുണ്ടാക്കുന്നത് തടയുന്നതിന് അപകടകരങ്ങളായ തന്ത്രങ്ങളാണ് ബിജെപി പയറ്റുന്നത്. ബിജെപിയെ അധികാരത്തില്‍നിന്നും പുറത്താക്കുകയെന്നതാണ് പ്രധാനം. തല്‍സ്ഥാനത്ത് പുരോഗമനപരവും കര്‍ഷക സൗഹാര്‍ദപരവുമായ സര്‍ക്കാരാണ് നിലവില്‍ വരേണ്ടതെന്നും ചിദംബരം പറഞ്ഞു.