ശബരിമല വിധി: റിവ്യു ഹരജികള്‍ പരിഗണിക്കുന്ന തിയ്യതി സുപ്രീം കോടതി നാളെ തീരുമാനിക്കും

Posted on: October 22, 2018 11:18 am | Last updated: October 22, 2018 at 1:12 pm

ന്യൂഡല്‍ഹി: യുവതീപ്രവേശന വിധി ശബരിമലയെ സംഘര്‍ഷഭരിതമാക്കിയിരിക്കെ പുതിയ ഹരജികള്‍ പരിഗണിക്കുന്ന കാര്യത്തില്‍ സുപ്രീം കോടതി നാളെ തീരുമാനമെടുക്കും. വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദേശീയ അയ്യപ്പഭക്തജന വനിത കൂട്ടായ്മയാണ് ഹരജി നല്‍കിയിരിക്കുന്നത്.

19 റിവ്യു ഹരജികള്‍ വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ചാഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പറഞ്ഞു. നവരാത്രി അവധിക്ക് ശേഷം സുപ്രീം കോടതി ഇന്നാണ് തുറന്നത്. ശബരിമല വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഈ ആഴ്ചതന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.