പാലക്കാട് ഭാര്യയേയും രണ്ട് മക്കളേയും യുവാവ് വെട്ടിക്കൊലപ്പെടുത്തി

Posted on: October 22, 2018 9:29 am | Last updated: October 22, 2018 at 12:02 pm

പാലക്കാട്: ചിറ്റൂരില്‍ യുവാവ് ഭാര്യയേയും രണ്ട് മക്കളേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം പോലീസില്‍ കീഴടങ്ങി. കുമാരി, മനോജ്, ലേഖ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല നടത്തിയ മാണിക്യന്‍ ഇന്ന് രാവിലെ ഏഴരയോടെ പോലീസില്‍ കീഴടങ്ങിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

തുടര്‍ന്ന് പോലീസ് കൊഴിഞ്ഞമ്പാറയില്‍ ഇവര്‍ താമസിക്കുന്ന വാടകവീട്ടിലെത്തിയപ്പോഴാണ് സംഭവം സ്ഥീരികരിച്ചത്. ഒരു വര്‍ഷം മുമ്പ് കൊഴിഞ്ഞമ്പാറയിലെത്തിയ മാണിക്യന്റെ കുടുംബം വസ്ത്രം അലക്കിത്തേച്ച് കൊടുക്കുന്ന ജോലി ചെയ്തുവരികയായിരുന്നു. കൊലപാതകത്തിന് മാണിക്യനെ പ്രേരിപ്പിച്ചതെന്തെന്ന് അറിവായിട്ടില്ല.