സുപ്രീംകോടതി വിധിയുടെ മറവിൽ സർക്കാർ വിശ്വാസികളെ തമ്മിലടിപ്പിക്കുന്നു: കെ മുരളീധരൻ

Posted on: October 20, 2018 7:43 pm | Last updated: October 20, 2018 at 7:54 pm

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ മറവിൽ സർക്കാർ വിശ്വാസികളെ തമ്മിലടിപ്പിക്കുക യാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ശബരിമലയിലെ പോലീസ് നടപടികൾ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മന്ത്രിമാർക്ക് പോലും അണിയാൻ വിലക്കുള്ള പോലീസ് കവചവും തൊപ്പിയും ധരിപ്പിച്ചു യുവതികളെ ശബരിമലയിൽ എത്തിച്ച പോലീസ് നടപടിയിൽ ദുരൂഹതയുണ്ട്. തന്ത്രി ഉചിതമായ തീരുമാനം എടുത്തിട്ടില്ലായിരുന്നു എങ്കിൽ ശബരിമലയിൽ രക്തച്ചൊരിച്ചിൽ ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികളായ സ്ത്രീകളല്ല ശബരിമലയിൽ ഇപ്പോൾ എത്തുന്നത്. കഴിഞ്ഞദിവസം ശബരിമലയിൽ വന്ന യുവതികൾ ഇരുമുടിക്കെട്ടിൽ തേങ്ങക്ക് പകരം പേരക്കയും ഓറഞ്ചും ആയിട്ടാണ് എത്തിയതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.