സന്നിധാനം: ശബരിമല നടപ്പന്തലിലെത്തിയ തീര്‍ഥാടകയെ പ്രായത്തിന്റെ സംശയത്തിന്റെ പേരില്‍ ചിലര്‍ തടഞ്ഞു. തിരുച്ചിറപ്പള്ളി സ്വദേശി ലതക്കെതിരെയാണ് പ്രതിഷേധമുണ്ടായത്.
ഇവര്‍ യുവതിയാണെന്നാരോപിച്ചാണ് ഒരു കൂട്ടം ഭക്തര്‍ പ്രതിഷേധിച്ചത്. എന്നാല്‍ തനിക്ക് 52 വസയുണ്ടെന്നും ഇത് രണ്ടാം തവണയാണ് ശബരിമല ദര്‍ശനം നടത്തുന്നതെന്നും ഇവര്‍ പറഞ്ഞു. തന്റെ പ്രായം തെളിയിക്കാനായി ആധാര്‍ കാര്‍ഡും ഇവര്‍ നല്‍കി. പിന്നീട് പോലീസ് സുരക്ഷയില്‍ ഇവര്‍ മുന്നോട്ട് പോവുകയായിരുന്നു. അതേ സമയം അക്ടിവിസ്റ്റുകളായ കൂടുതല്‍ യുവതികള്‍ ശബരിമലകയറാനെത്തുമെന്ന അഭ്യൂഹത്തെത്തുടര്‍ന്ന് പോലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.