Connect with us

Kerala

ദിലീപിന്റെ രാജി ചോദിച്ച് വാങ്ങിയെന്ന് മോഹന്‍ ലാല്‍

Published

|

Last Updated

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപ് “അമ്മ”യില്‍ നിന്ന് രാജിവെച്ചതായി പ്രസിഡന്റ് മോഹന്‍ ലാല്‍. ഞാന്‍ ദിലീപിനെ വിളിക്കുകയും രാജി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ദിലീപ് രാജിക്കത്ത് നല്‍കുകയും രാജി സ്വീകരിക്കുകയും ചെയ്തു.

സിദ്ദിഖും ജഗദീഷും തമ്മില്‍ ഭിന്നതയില്ല. രണ്ട് പേരും രണ്ട് വിധത്തില്‍ പറഞ്ഞെന്നേയുള്ളൂ. രാജിവെച്ചവര്‍ക്ക് തിരിച്ചുവരണമെന്നുള്ളവര്‍ അപേക്ഷ തരണം. ഇവര്‍ മാപ്പ് പറയേണ്ട കാര്യമില്ലെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന മോഹന്‍ ലാല്‍ പറഞ്ഞു. മുകേഷിനെതിരായ പരാതി ലഭിച്ചാല്‍ അ്‌ന്വേഷിക്കും. മീടൂ ആരോപണത്തെക്കുറിച്ച് നടന്‍ അലന്‍സിയറോട് വിശദീകരണം തേടും. എല്ലാപ്രശ്‌നങ്ങള്‍ക്കും താനെന്ന് വരുത്തിത്തീര്‍ക്കുന്നിതില്‍ അതൃപ്തിയുണ്ടെന്നും മോഹന്‍ ലാല്‍ പറഞ്ഞു.

സ്ത്രീകളുടെ പ്രശ്‌നം പരിശോധിക്കാന്‍ അമ്മ യില്‍ സംവിധാനമുണ്ടാക്കിയിട്ടുണ്ട്. കെപിഎസി ലളിത, കുക്കു പരമേശ്വരന്‍, കവിയൂര്‍ പൊന്നമ്മ എന്നിവര്‍ അംഗങ്ങളാണ്.

അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ലാല്‍. നടന്മാരായ ഇടവേള ബാബു, ജഗദീഷ്, സിദ്ദിഖ്, ടിനി ടോം, ബാബുരാജ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത